Category

ജോസ് കെ മാണി നയിക്കുന്ന കേരള യാത്ര 24 മുതൽ

ജോസ് കെ മാണി നയിക്കുന്ന കേരള യാത്ര 24 മുതൽ.

കേരളാ കോണ്‍ഗ്രസ്സ് (എം) കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ജനുവരി 24 ന് തുടക്കമാകുന്നു. കര്‍ഷക രക്ഷ, മതേതര ഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങളാണ് യാത്ര മുന്നോട്ടുവെയ്ക്കുന്നത്. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന യാത്ര ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് സമാപിക്കും. ജനുവരി 24 ന് രാവിലെ 11 മണിക്ക് കാസര്‍ഗോഡ് ചേരുന്ന സമ്മേളനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി അധ്യക്ഷത വഹിക്കും. ജോഥാ ക്യാപ്റ്റന് പാര്‍ട്ടി പതാക കൈമാറി യാത്രയുടെ ഉദ്ഘാടനം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് നിര്‍വഹിക്കും. യു.ഡി.എഫിന്റെ പ്രമുഖ നേതാക്കള്‍ സമ്മേളനത്തില്‍ സംസാരിക്കും. 14 ജില്ലകളിലായി 100 ല്‍ പരം കേന്ദ്രങ്ങളില്‍ കേരളയാത്രയ്ക്ക് സ്വീകരണം നല്‍കുന്നതിന്റെ ഭാഗമായ വിപുലമായ പൊതുസമ്മേളനങ്ങള്‍ ചേരും. സമ്മേളന ങ്ങള്‍ക്കൊപ്പം ജാഥ കടന്നുവരുന്ന വഴികളില്‍ പ്രവര്‍ത്തകരും ബഹുജനസംഘനകളും ജാഥയെ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *