Category

കാവ്യപൂജ

*കാവ്യപൂജ*

വാക്കുകളാൽ ആവതില്ല വർണ്ണിച്ചീടാൻ.
മാനുഷരൂപം പൂണ്ട മഹാ യോഗിയെ.. പാരിലീ ഭാരതത്തിൽ കേരളമെന്നൊരു സാകേതത്തിൽ കർമ്മയോഗിയായീടും കാരുണ്യ നിധിയെ,
സൂര്യതേജസ്സിനെ.
പാലായെ വിശ്വ വിഹായസ്സിൽ ആവത് വളർത്തിയ വിശ്വ മാനവനെ പ്രണാമം….
സ്നേഹോഷ്മളാശംസകൾ നേരുന്നു,
പ്രാർത്ഥിക്കുന്നു.
ഈ പുണ്യ ജന്മത്തെ ആയിരം പൂർണ്ണ ചാന്ദ്ര ശോഭയാൽ ജ്വലിപ്പിക്കട്ടെ ജഗന്നിയന്താവ്..
വാഴട്ടെ നിരവധി സംവൽസരങ്ങൾ സർവ്വൈശ്വര്യങ്ങളും കൂടി ഈ മഹാ മാനവൻ.

#ജയകൃഷ്ണൻ_പുതിയേടത്ത്