Category

കേരള യാത്ര 9 ന് പാലായിൽ: വൈകുന്നേരം 5 മണിക്ക് പാലാ കൊട്ടാരമറ്റത്ത്

  1. കേരള കോൺഗ്രസ്  വൈസ് ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന കേരളയാത്ര ഫെബ്രുവരി 9 ശനിയാഴ്ച പാലായിൽ എത്തിച്ചേരും കേന്ദ്ര-സംസ്ഥാന ഗവർമെൻറ് കളുടെ തെറ്റായ ജനവിരുദ്ധ നടപടികൾക്കെതിരെ, കർഷകരക്ഷ മതേതര ഭാരതം പുതിയ കേരളം എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് നടത്തുന്ന കേരളയാത്ര   . വൈകുന്നേരം 5 മണിക്ക് പാലാ കൊട്ടാരമറ്റത്ത് എത്തിച്ചേരുന്നു.

വാദ്യമേളങ്ങളുടെയും കൊടിതോരണങ്ങളുടെയും അകമ്പടിയോടുകൂടി ആയിരക്കണക്കിന് കേരള കോൺഗ്രസ് പാർട്ടി പ്രവർത്തകർ സ്വീകരിച്ചാനയിക്കുന്നകേരളയാത്രയുടെ അമരക്കാരൻ പാലാ കുരിശുപള്ളി കവലയിലേക്ക് കടന്നുവരുന്ന സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ  നേതാവ്  കെ മുരളീധരൻ എംഎൽഎ പ്രസംഗിക്കുo.  നാളിതുവരെ പാലാ ദർശിച്ചിട്ടില്ലാത്ത ഉജ്ജ്വല സ്വീകരണ പ്രകടന പരിപാടിയിലേക്ക്, സമ്മേളനത്തിലേക്ക്, പ്രബുദ്ധരായ എല്ലാ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു .