കര്‍ഷക പോരാട്ടത്തിന്റെ ചരിത്രമുള്ള  ആലപ്പുഴയുടെ മണ്ണില്‍ കേരളയാത്രയ്ക്ക്  ആവേശകരമായ വരവേല്‍പ്പ്

കര്‍ഷക പോരാട്ടത്തിന്റെ ചരിത്രമുള്ള 

ആലപ്പുഴയുടെ മണ്ണില്‍ കേരളയാത്രയ്ക്ക്

 ആവേശകരമായ വരവേല്‍പ്പ്

കടലും കായലും കരം കവരുന്ന ആലപ്പുഴയിൽ കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന കേരള യാത്രക്ക് വമ്പൻ വരവേല്പ്. 

മതേതര ഭാരതം, കാർഷിക കേരളം എന്ന മുദ്രാവാക്യമുയർത്തി കഴിഞ്ഞ 24 ന് കാസർ കോട് നിന്നും ആരംഭിച്ച കേരള യാത്രയുടെ ജില്ലാ തല പര്യടനം തണ്ണീർമുക്കത്ത് നിന്നാണ് ആരംഭിച്ചത്. 

കർഷകരെ കടക്കെണിയിലാക്കുന്ന സർക്കാരുടെ നയമാണ് എക്കാലവും കർഷകരെ ദുരിതത്തിലാക്കിയതെന്ന് ജാഥാ ക്യാപ്റ്റൻ ജോസ് കെ മാണി എം പി പറഞ്ഞു. കർഷകരെ സഹായിക്കാൻ യഥാർത്ഥ താത്പര്യം ഭരണാധികാരികൾക്കില്ല. കേന്ദ്രവും സംസ്ഥാനവും ഇക്കാര്യത്തിൽ കൈ പിടിക്കാറാണ് പതിവ്. പ്രളയാനന്തര കേരളം വാർത്തെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് കേന്ദ്രം ഉന്നയിക്കുന്ന തടസവാദങ്ങൾ കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾക്ക് വിള്ളൽ വീഴ്ത്തിയതായി ജോസ് കെ. മാണി പറഞ്ഞു. 

ജില്ലാ അതിര്‍ത്തിയായ തണ്ണീര്‍മുക്കത്ത് ജില്ലാ പ്രസിഡന്റ് വി.സി ഫ്രാന്‍സിസിന്റ നേതൃത്വത്തില്‍ സ്വീകരിച്ചു. ജില്ലയിലെ ആദ്യ സ്വീകരണകേന്ദ്രമായ ചേര്‍ത്തലയില്‍ചേര്‍ന്ന സമ്മേളനം കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം എക്‌സ്.എം.പി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ മണ്ണന്‍ചേരി വഴി ആലപ്പുഴയില്‍ എത്തിയ ജാഥയക്ക് നല്‍കിയ സ്വീകരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എടത്വായിലെ സ്വീകരണം കെ.സി ജോസഫ് എം.എല്‍.എ ഉദ്ഘടനം ചെയ്തു.

ചെങ്ങന്നൂരില്‍ നടന്ന സമാപന സമ്മേളനം പി.സി വിഷ്ണുനാഥ് എക്‌സ്.എം.എല്‍.എ ഉദ്ഘാടനം ചെയ്തു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ, വി.റ്റി ജോസഫ്, ജേക്കബ് തോമസ് അരികുപുറം, ജേക്കബ് എബ്രഹാം, തോമസ് എം.മാത്തുണ്ണി, പ്രമോദ് നാരായണ്‍, ജെന്നിംഗ്‌സ് ജേക്കബ്, തോമസ് വടക്കേക്കരി, തോമസ് വേലിക്കകം, വാസുദേവന്‍, മുരളി വരിയാത്ത്, ജോണി പത്രോസ്, ഗോപിനാഥന്‍ നായര്‍, തോമസ് കുറ്റിശ്ശേരി, ടൈറ്റസ് വാണിയപുരക്കല്‍, ബീന റസാഖ്, ഷിബു ലൂക്കോസ്, എന്‍.ജയറാം തുടങ്ങിയവര്‍ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. 

ജില്ലയിലെ ജാഥയിൽ അണിനിരന്നവരിൽ കർഷകരായിരുന്നു അധികവും. പ്രളയത്തിന്റെയും കൃഷി നാശത്തിന്റെയും കഥയാണ് ഓരോരുത്തർക്കും പറയാനുണ്ടായിരുന്നത്.   

ഫോട്ടോ – എടത്വായിലും, ആലപ്പുഴയിലും ജാഥയ്ക്ക് നല്‍കിയ സ്വീകരണം