Category

കുടുംബയോഗങ്ങളിൽ സ്ഥാനാർത്ഥി സജീവമായി: ആവേശം നിറച്ച് വോട്ടർമാരുടെ സ്വീകരണം

വിജയത്തിന്റെ വീര്യം നുകരാൻ തയ്യാറെടെുത്ത യുഡിഎഫ് പ്രവർത്തകർ ആവേശത്തോടെ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി തോമസ് ചാഴികാടനായി രംഗത്തിറങ്ങയതോടെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗം അതിയായ ആവേശത്തിൽ. ഇന്നലെ രാവിലെ ലോയേഴ്‌സ് അസോസിയേഷന്റെ യോഗത്തിൽ പങ്കെടുത്താണ് സ്ഥാനാർത്ഥി പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായത്. അസോസിയേഷന്റെയും, യുഡിഎഫ് അനൂകൂല അഭിഭാഷക സംഘടനകളുടെയും സംയുക്ത യോഗത്തിൽ പങ്കെടുത്ത സ്ഥാനാർത്ഥിയെ ആവേശത്തോടെയാണ് ഓരോ സ്ഥലത്തും പ്രവർത്തകർ സ്വീകരിച്ചത്. തുടർന്ന് കേരള കോൺഗ്രസിന്റെ തമിഴ് വിഭാഗത്തിന്റെ പ്രവർത്തകർ പങ്കെടുത്ത യോഗത്തിൽ വോട്ട് തേടി സ്ഥാനാർത്ഥി എത്തി. ഇവിടെ എത്തിയ സ്ഥാനാർത്ഥിയെ മുദ്രവാക്യം വിളികളോടെയാണ് തമിഴ് പ്രവർത്തകർ സ്വീകരിച്ചത്. ഓരോ പ്രദേശത്തും സ്ഥാനാർത്ഥിയ്ക്ക് ആവേശകരമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്.
തോമസ് ചാഴികാടന്റെ വിജയത്തിനായി അരയും തലയും മുറുക്കി രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചാണ് അഭിഭാഷകർ യോഗം ചേർന്നത്. തുടർന്ന് യോഗത്തിൽ പ്രസംഗിച്ച തോമസ് ചാഴികാടൻ അഭിഭാഷകരുടെ പ്ിൻതുണ അഭ്യർത്ഥിച്ചു. ഇവിടെ നിന്നും പാല്ാ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി. ഭരണങ്ങാനത്തെ വീടുകളിലും, വിവിധ ഓഫിസുകളിലും എത്തിയ സ്ഥാനാർത്ഥി സാധാരണക്കാരോട് സംവദിക്കുന്നതിനും, വോട്ട് അഭ്യർത്ഥിക്കുന്നതിനും സമയം കണ്ടെത്തി.
ഇന്നലെ പ്രധാനമായും കുടുംബയോഗങ്ങളിലും പാർട്ടി പ്രവർത്തകർ സംഘടിപ്പിച്ച ചെറുയോഗങ്ങളിലും പങ്കെടുക്കുന്നതിനായാണ് സ്ഥാനാർത്ഥി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. വീടുകളിൽ നേരിട്ടെത്തി സ്ത്രീകളോടും കുട്ടികളോടും വോട്ട് അഭ്യർത്ഥിക്കുന്നതിനും സമയം കണ്ടെത്തിയിട്ടുണ്ട്.

ആവേശം നിറച്ച് തോമസ് ചാഴികാടന്റെ മണ്ഡലപര്യടനം ഇന്നു മുതൽ: വിജയം ഊട്ടി ഉറപ്പിക്കാൻ മുല്ലപ്പള്ളി ഇന്നെത്തും

വിജയമുറപ്പിച്ച യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ മണ്ഡലപര്യടനത്തിന് ഇന്ന് തുടക്കം. കൊട്ടും കുരവയും ആർപ്പുവിളികളുമായി സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഓരോ പ്രദേശത്തും വോട്ടർമാരും, പാർട്ടി പ്രവർത്തകരും. ഇന്ന് (മാർച്ച് 31) രാവിലെ വൈക്കം മണ്ഡലത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഔദ്യോഗിക മണ്ഡലപര്യടനത്തിന് തുടക്കമാകുക. രാവിലെ 8.30 ന് വൈക്കം ബോട്ട് ജെട്ടിയിൽ കെ.പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രചാരണം ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈക്കം നഗരസഭ, ടിവി,പുരം, തലയാഴം, വെച്ചൂർ, കല്ലറ എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി തുറന്ന വാഹനത്തിൽ പ്രചാരണം നടത്തും. രാവിലെ 11.30 മുതൽ രണ്ടരവരെ കടുത്ത വേനലിനെ തുടർന്ന് പ്രചാരണ പരിപാടികളിൽ ഇടവേള നൽകിയിട്ടുണ്ട്.
ഏപ്രിൽ ഒന്ന് തിങ്കളാഴ്ച കടുത്തുരുത്തി മണ്ഡലത്തിലാണ് വാഹനപ്രചാരണം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ എട്ടിന് മാഞ്ഞൂരിൽ നിന്നാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നത്. തുടർന്ന് കാണക്കാരി, കിടങ്ങൂർ, കടപ്ലാമറ്റം, മരങ്ങാട്ടുപള്ളി എന്നിവിടങ്ങളിലാണ് മണ്ഡലപര്യടനം നടക്കുക. കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ.മാണി എംപി, മോൻസ് ജോസഫ് എംഎൽഎ എന്നിവരും വിവിധ സ്ഥലങ്ങളിൽ മണ്ഡലപര്യടനത്തെ അനുഗമിക്കും.

യു.ഡി.എഫ് റോഡ് ഷോ ഏപ്രിൽ 2 ചൊവ്വാഴ്ച 3:30 ന് കോട്ടയത്ത്.

*തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പര്യടന പരിപാടികളുടെ ഭാഗമായി ഏപ്രിൽ 2 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് കോട്ടയം നഗരത്തിൽ യു.ഡി.എഫ് റോഡ് ഷോ നടത്തും. കളക്ട്രേറ്റ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് സെൻട്രൽ ജംഗ്ഷൻ വഴി ശാസ്ത്രി റോഡിൽ അവസാനിക്കുന്ന റോഡ് ഷോയിൽ സ്ഥാനാർഥിക്കൊപ്പം മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി, ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജോസ് കെ മാണി എം.പി തുടങ്ങിയ നേതാക്കളും അണിനിരക്കും*

 

ഫോട്ടോ – കോട്ടയം ബാര്‍ അസ്സോസിയേഷനിലെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്