Category

പാർലമെൻറ് മാർച്ചിൽ ജോസ് കെ മാണി എം പി പങ്കെടുത്തു

കേന്ദ്ര ഗവണ്‍മെന്റിന്റെ തെറ്റായ നടപടികളിലൂടെ കേരളത്തിലെ രേഷന്‍വിതരണരംഗം നേരിടുന്ന പരിതാപകരമായ അവസ്ഥക്കെതിരെ ALL KERALA RETAIL RATION DEALER’S ASSOCIATION സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ ഇന്ന് പങ്കെടുക്കുകയുണ്ടായി. റേഷന്‍ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തോടു അടുത്ത അവഗണനയാണ് കാണിക്കുന്നത്. അതേ സമയം പൊതുവിതരണ ശൃംഖലസ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നീക്കങ്ങളും ഒരു വശത്ത്വ വളരെ ശക്തമായി നടക്കുന്നു സംസ്ഥാന വിഹിതവും പടിപടിയായി കുറച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയത്തിനതീതമായി കേരളത്തിലെ ഒട്ടുമിക്ക എം.പിമാരും പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്തു. പൊതുവിതരണ ശൃംഖലയെ അതിന്റെ മുന്‍കാലപ്രൗഡിയില്‍ തിരിരെകൊണ്ടുവരുന്നതിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പൂര്‍ണ്ണമായ പിന്തുണ അറിയിക്കുകയുണ്ടായി