Category

കാരുണ്യദിനം ആചരിക്കുന്നു.

തൊടുപുഴ: കേരളാ കോൺഗ്രസ് എം ലീഡറായിരുന്ന കെ എം മാണിസാറിന്റെ ഓർമ്മകൾ ഉണർത്തികൊണ്ട് അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ജനുവരി 29ന് സംസ്ഥാനത്തിനകത്തും പുറത്തുമായി 1000 കേന്ദ്രങ്ങളിൽ പാർട്ടി കാരുണ്യദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി കേരളാകോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 29 ബുധനാഴ്ച രണ്ട് കേന്ദ്രങ്ങളിൽ അഗതികളോടൊത്ത് കാരുണ്യ ദിനം ആചരിക്കും. തൊടുപുഴ ഏഴുമുട്ടം പ്രൊവിഡൻസ് ഹോമിൽ ഉച്ചയ്ക്ക് ഒരു മണിക്ക് അന്തേവാസികളായ സഹോദരങ്ങൾക്കൊപ്പം സ്നേഹവിരുന്നിൽ പാർട്ടി നേതാക്കൾ പങ്കെടുക്കും.വൈകിട്ട് 6.30 ന് മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് കെഎം മാണി സാർ അനുസ്മരണ സമ്മേളനം നടക്കും സമ്മേളനം ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് തങ്കപ്പൻ, മുൻ വികാരി ജനറാൾ ഫ്രാൻസിസ് ആലപ്പാട്ട്, പ്രൊഫ. കെ.ഐ. ആൻറണി.ഇടുക്കി പ്രസ്ക്ലബ് പ്രസിഡൻറ് എം എൻ സുരേഷ്, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട് തുടങ്ങി വിവിധ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സംഘടന പ്രതിനിധികൾ പ്രസംഗിക്കും.അപ്പച്ചൻ ഓലിക്കരോട്ട്, സാൻസൻ അക്കകാട്ട്,ജോഷി കൊന്നയ്ക്കൽ, തുടങ്ങിയവർ നേതൃത്വം നൽകും തുടർന്ന് സ്നേഹവിരുന്നും സംഘടിപ്പിച്ചിട്ടുണ്ടെന്ന് പാർട്ടി നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ അറിയിച്ചു.