Category

പാലാ ജനറൽ ആശുപത്രിയിലും വാക്ക് ഇൻ സാമ്പിൾ കളക്ഷൻ കിയോസ്ക് സ്ഥാപിക്കും. – ജോസ് കെ.. മാണി എം.പി.

ഡയാലിസിസ് രോഗികൾക്ക് ചികിത്സ ഉറപ്പാക്കണം.
ഐ .സി . യു . യൂണിറ്റ് ഉടൻ ആരംഭിക്കണം -എം.പി.യുടെ നിർദ്ദേശങ്ങൾ

കോവിഡ് – 19 രോഗലക്ഷണമുള്ളവരായ രോഗികളുടെ സ്രവ സാമ്പിൾ സുരക്ഷിതമായ രീതിയിൽ ശേഖരിക്കുന്നതിനുള്ള ആധുനിക സജ്ജീകരണമായ വാക് ഇൻസാമ്പിൾ കളക്ഷൻ കിയോസ്ക് പാലാ ജനറൽ ആശുപത്രിയിലും സ്ഥാപിക്കുമെന്ന് ജോസ് കെ.മാണി എം.പി .അറിയിച്ചു. വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന എം.പി. ഇന്നലെയാണ് പാലാ ജനറൽ ആശുപത്രിയിലെത്തിയത്.

ജനറൽ ആശുപത്രിയിൽ നിലവിൽ സാമ്പിൾ ശേഖരിക്കുന്നുണ്ട്. കിയോസ്‌ക് സ്ഥാപിക്കുന്നതോടെ രണ്ട് മിനിറ്റിനുള്ളിൽ സ്രവം ശേഖരിക്കാനാവും: കൂടുതൽ പേരിൽ നിന്നും സ്രവം കുറഞ്ഞ സമയം കൊണ്ട് സുരക്ഷിതമായി ശേഖരിക്കുവാനാകും. ഇങ്ങനെ സാമ്പിൾ ശേഖരിക്കുമ്പോൾ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുവാനും സാധിക്കും.

പാലാ ജനറൽ ആശുപത്രി ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും അഭ്യർത്ഥനയെ തുടർന്നാണ് എം.പി.ഇതിനായുള്ള നടപടി സ്വീകരിക്കുമെന്ന് അറിയിച്ചത്.

കോവിഡ്-19 രോഗ പ്രതിരോധ നിയ ന്ത്രണങ്ങളെ തുടർന്ന് ജില്ലയിൽ ക്യാൻസർ, ഡയാലിസിസ് രോഗികൾക്ക് ലഭിച്ചുകൊണ്ടിരുന്ന തുടർ ചികിത്സ മുടങ്ങിയത് നിരവധി രോഗികളെ വളരെ ബുദ്ധി മുട്ടിലായിരിക്കുന്നതായി ജോസ്. കെ. മാണി എം.പി. പറഞ്ഞു . പാലാ ജനറൽ ആശുപത്രിയിൽ പുതിയതായി പണി കഴിപ്പിച്ചിരുന്ന ‘ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ചയങ്ങളിലെ സൗകര്യം ഉപയോഗപ്പെടുത്തി ഈ രോഗികൾക്ക് തുടർ ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ക്രമീകരിക്കുവാൻ ആരാഗ്യവകുപ്പിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

മുൻ ധനകാര്യ മന്തി കെ.എം.മാണി ഭരണാനുമതി നൽകി 40 കോടി മുടക്കിനിർമിച്ച മൂന്ന് പുതിയബഹുനില മന്ദിരങ്ങളും ഉപകരണങ്ങളുമാണ് പാലാ ആശുപത്രിയിലുള്ളത്.

പത്ത് ഡയാലിസിസ് മെഷീനുകൾ കഴിഞ്ഞ ഒരു വർഷത്തിലധികമായി ഉപയോഗിക്കാതെ ആശുപത്രിയിൽ ഉണ്ട്. കൂടാതെ കെ.എം.മാണിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നിർദ്ദിഷ്ട ഡയഗണോസ്റ്റിക് കേന്ദ്രത്തിനായി അനുവദിച്ച പത്ത് ഡയാലിസിസ് മെഷീൻ കൂടി വാങ്ങുന്നതിനുള്ള തുക ലഭ്യമാക്കിയിട്ടുമുണ്ട് – ഇവ പ്രവർത്തിപ്പാക്കാനായാൽ നിരവധി രോഗികൾക്ക് ആശ്വാസമാകും എന്ന് എം.പി. ചൂണ്ടിക്കാട്ടി.. ഈ വിഭാഗത്തിലെ ഡോക്ടറുടെ സേവനം പ്രയോ ജനപ്പെടെത്തി വൃക്കരോഗികൾക്ക് ഇവിടെ തന്നെ ചികിത്സ ഉറപ്പു വരുത്തുകയും ചെയ്യാം.

ക്യാൻസർ വിഭാഗത്തിൽ കീമോ തെറാപ്പി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ ഇപ്പോൾ നൽകുന്നുണ്ട്. സൗജന്യമായി മരുന്നും നൽകുന്നു.

ജില്ലയിലെ ഓങ്കോളജി വിഭാഗങ്ങളിൽ നിന്നും ഡോക്ടർമാരെ പുനക്രമീകരിച്ചാൽ വളരെയേറെപ്പേർക്ക് ഇവിടെ ക്യാൻസർ ചികിത്സ ലഭ്യമാക്കാം. പുതിയ കെട്ടിടത്തിൽ 100-ൽ പരം പുതിയ കിടക്കകളോടു കൂടിയ വിശാലവും വിസ്തൃതവുമായ സൗകര്യങ്ങൾ ലഭ്യവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി
ജനറൽ ആശുപത്രിയിൽ നവീന ഐ.സി.യു യൂണിറ്റ് ക്രമീക രിക്കുന്ന തിനും മറ്റുമായി എം .പി ഫണ്ടിൽ നിന്നുംനാൽപത് ലക്ഷം രൂപ കൂടി നൽകിയിരുന്നു. ഇവ സ്ഥാപിക്കുന്നതിന് ജില്ലാ ഭരണകൂടത്തിൽ നിന്നും ആരോഗ്യ വകുപ്പിന് ഭരണാനുമതിയും നൽകി കഴിഞ്ഞതായി ജോസ് കെ.മാണി പറഞ്ഞു. എത്രയും വേഗം ഇവ ഇവിടെ സ്ഥാപിക്കുവാൻ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു .

പുതിയ ഐ.സി.യു. യൂണിറ്റ് സ്ഥാപിക്കുന്നതു സംബന്ധിച്ച് പാലാ ജനറൽ ആശുപത്രിയിൽ എത്തിയ ജോസ്. കെ. മാണി ആശുപത്രി അധികൃതരുമായിചർച്ച നടത്തി. പുതിയ കെട്ടിട സമുച്ചയവും സന്ദർശിച്ചു.

ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അ ഞ്ജൂ.സി.മാത്യു , ഡോ. അനീറ്റ് ആന്റണി, പാലാ നഗരസഭാ അദ്ധ്യക്ഷ മേരി ഡോമിനിക്, പി.ആർ. ഒ .കെ.എച്ച് ഷെമി , നഴ്സിംഗ് സൂപ്രണ്ടുമാരായ മേഴ്സി വർഗീസ്, മാലതി കതിരൻ , മുനിസിപ്പൽ കൗൺസിലർമാരായ പ്രൊഫ.സതീശ് ചൊള്ളാനി,ബിജു പാലുപടവൻ ,മുൻ ചെയർപേഴ്സൻ ബിജി ജോജോ , ജോർജ്കുട്ടി ചെറുവള്ളി ,ജയ് സൺ മാന്തോട്ടം എന്നിവരും എം.പി.യോടൊപ്പം ഉണ്ടായിരുന്നു.

കടപ്പാട് – ✍ *സുനിൽ കൗമുദി*