Category

സന്നദ്ധ പ്രവർത്തകർക്ക് വിഷുദിനത്തിൽ സദ്യ വിളമ്പിയത് ഡോ. എൻ ജയരാജ് എം എൽ എ

സന്നദ്ധ പ്രവർത്തകർക്ക് വിഷുദിനത്തിൽ സദ്യ വിളമ്പിയത് ഡോ. എൻ ജയരാജ് എം എൽ എ
വിഷു ദിനത്തിലും കഠിനമായി അദ്ധ്വാനിച്ച സന്നദ്ധ പ്രവർത്തകർക്ക് കാഞ്ഞിരപ്പള്ളി എം എൽ എ എൻ ജയരാജ് നേരിട്ടെത്തി വിഭവ സമൃദ്ധമായ സദ്യ വിളമ്പിയത് ഇരട്ടി മധുരമായി . സന്നദ്ധ പ്രവർത്തകർക്ക് ആവേശമേകുവാൻ, വിഷു ദിനത്തിൽ സ്വന്തം വീട്ടിൽ കുടുംബങ്ങളോടൊപ്പം ഒരുമിച്ചു കഴിക്കേണ്ട സദ്യ മാറ്റിവച്ചാണ് എംഎൽഎ ഉച്ചയോടെ ക്യാംപിലെത്തിയത് .

ലോക്ക് ഡൗണിന്റെ ഭാഗമായി റേഷൻ കാർഡ് ഉടമകൾക്ക് നല്കാനുള്ള കിറ്റുകൾ കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സിവിൽ സപ്ലൈസ് ഡിപ്പാർട്മെന്റിന്റെ മേൽനോട്ടത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ അസിസ്റ്റന്റ് വികാരി ഫാ. ജെറിൻ നടയ്ക്കലിന്റെ നേതൃത്വത്തിൽ ആയിരത്തോളം കിറ്റുകളാണ് ദിവസേന അവിടെ തയ്യാറാക്കുന്നത് .