പ്രിയപ്പെട്ടവരെ കേരള കോൺഗ്രസ് എം.പാർട്ടിയുടെ കരുത്ത് എന്ന് പറയുന്നത്
പാർട്ടിയുടെ ജില്ലാ കമ്മിറ്റികളാണ്. ഓരോ ജില്ലയിലും പാർട്ടി പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നത് ബഹു.ജില്ലാ പ്രസിഡണ്ട്മാരാണ്.അവരെ വ്യക്തിപരമായി കൂടുതലറിയുവാൻ ഏവർക്കും താല്പര്യം ഉണ്ടായിരിക്കും.അവരെക്കുറിച്ച് കൂടുതൽ പരിചയപ്പെടുത്തുന്ന സചിത്ര ലേഖന പംക്തി ആരംഭിക്കുകയാണ്..

സപ്ത ഭാഷാ സംഗമ ഭൂമിയായ കാസർഗോഡ് ജില്ലയുടെ പ്രസിഡൻറ്
പ്രിയപ്പെട്ട കുര്യാക്കോസ് പ്ളാപറമ്പിൽ ആണ്. എപ്പോഴും സുസ്മേരവദനനായി പാർട്ടി പ്രവർത്തനത്തിൽ മുഴുകി ജില്ലയിലെമ്പാടും ഓടി നടക്കുകയും ജില്ലയുടെ മലയോരമേഖലകളിലടക്കം കേരള കോൺഗ്രസ് എം പ്രസ്ഥാനത്തെ നിർണായക രാഷ്ട്രീയ പ്രസ്ഥാനമായി വളർത്തിയെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കെഎം മാണി സാറിനോടും. ജോസ് കെ മാണി എംപിയോടും നിതാന്തമായ കൂറും ഉറച്ച പിന്തുണയും നല്കി കാസർഗോഡ് ജില്ലയിലെ പ്രവർത്തനങ്ങൾക്ക് അജയ്യമായ നേതൃത്വം കൊടുക്കുന്നു. കേരള വിദ്യാർത്ഥി കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. ആ നാൾ വഴിയിലൂടെ…

അദ്ദേഹം കോട്ടയം ജില്ലയിലെ കുമാരനല്ലൂർ പഞ്ചായത്തിൽ ജനിച്ചു 1968 മലബാറിലേക്ക് കുടിയേറി കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിൽ മണ്ഡപം ദേശത്ത് താമസമാരംഭിച്ചു.
നാലാം ക്ലാസ് മുതൽ തോമാപുരം സെന്റ് തോമസ് എൽപി സ്കൂളിൽ വിദ്യാഭ്യാസം.
തുടർന്നു സെൻറ് തോമസ് സ്കൂളിൽ നിന്നും എസ്എസ്എൽസി പൂർത്തീകരിച്ചു. കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്നും പ്രീഡിഗ്രി പൂർത്തിയാക്കി.
പഠനകാലത്ത് സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളിൽ പ്രവർത്തനനിരതനായി.
ചെറുപുഷ്പ മിഷൻ ലീഗ്, അഖില കേരള ബാലജനസഖ്യം, ദീപിക യൂത്ത് ലീഗ് മണ്ഡപം ഗ്രാമ വികസന സമിതി സെക്രട്ടറി, കേരള യുവ സാഹിത്യ സമിതി എന്നിവിടങ്ങളിൽ സജീവ പ്രവർത്തനത്തിൽ പങ്കാളിയായി.
കേരള വിദ്യാർത്ഥി കോൺഗ്രസിൽ അംഗമായി സംഘടനാ പ്രവർത്തനം ആരംഭിച്ചു.
1980കളിൽ യൂത്ത് ഫ്രണ്ട് ഈസ്റ്റ് എളേരി മണ്ഡലം പ്രസിഡണ്ട് , കേരള കോൺഗ്രസ് മണ്ഡലം സെക്രട്ടറി. വാർഡ് പ്രസിഡണ്ട്, യൂത്ത് ഫ്രണ്ട് എം.നിയോജകമണ്ഡലം സെക്രട്ടറി, നിയോജക മണ്ഡലം പ്രസിഡണ്ട്, 1983 യൂത്ത് ഫ്രണ്ട് കണ്ണൂർ ജില്ലാ സെക്രട്ടറി 1984 മുതൽ 92 വരെ യൂത്ത് ഫ്രണ്ട് കാസർകോട് ജില്ല പ്രസിഡന്റ് 1992 മുതൽ 2017 ഒൿടോബർ മൂന്നു വരെ ജില്ലാ ജനറൽ സെക്രട്ടറി (ഓഫീസ് ചാർജ്)
2017 ഒക്ടോബർ 3 മുതൽ കേരള കോൺഗ്രസ് എം കാസർഗോഡ് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തെത്തി.
1989 ഏപ്രിൽ മൂന്നിന് വിവാഹിതനായി.
ഭാര്യയുടെ പേര് ജാൻസി കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ നിന്നും മലബാറിലേക്ക് കുടിയേറിയ പുത്തൻപുരയ്ക്കൽ ജോസഫിനെയും അന്നമ്മയുടെയും മൂത്ത മകളാണ് രണ്ട് മക്കളാണ്. മൂത്തമകൾ അഞ്ചുമോൾ സൗദിയിൽ നേഴ്സായി ജോലി ചെയ്യുന്നു.
മകൻ അമൽ ജോസ് കുര്യാക്കോസ് ഇന്ത്യൻ കരസേനയിൽ ഹവിൽദാർ ആണ്.
നാളികേര ഉൽപാദന സംഘം പ്രസിഡണ്ട്. ഫെഡറേഷൻ കമ്മിറ്റി മെമ്പർ, ജില്ലാ നദി സംരക്ഷണ സമിതി മെമ്പർ, താലൂക്ക് ഭൂമി പതിവ് കമ്മറ്റിയംഗം. ജില്ലാ ആശുപത്രി മാനേജിങ് കമ്മിറ്റി അംഗം നിലകളിൽ പ്രവർത്തിക്കുന്നു .
മാതാപിതാക്കൾ: കുര്യൻ, ത്രേസ്യാമ്മ.
സഹോദരങ്ങൾ അഞ്ചുപേർ
കാസർഗോട് ജില്ലയിൽ കിനാനൂർ-കരിന്തളം പഞ്ചായത്തിൽ കുമ്പളപ്പള്ളി എന്ന സ്ഥലത്ത് താമസിക്കുന്നു, കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലാണ് ഈ പ്രദേശം.

തപാൽ വിലാസം.

കുര്യാക്കോസ്. പ്ലാപ്പറമ്പിൽ കുമ്പളപ്പള്ളി. പെരിയങ്ങാനം. P. O. നീലേശ്വരം 671314.
mob. 9447439162.

#KMMani #KeralaCongressM
#JoseKMani #ThomasChazhikadan
#RoshyAugustine #DrNJayaraj
#KuriakosePK #Kasargod

By admin