കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ തലസ്ഥാനനഗരിയിലെ ജില്ലാ പ്രസിഡണ്ട് പദം എന്നത് ഏതൊരു പൊതുപ്രവർത്തകനെയും മോഹിപ്പിക്കുന്ന ഒന്നാണ്.
പ്രിയപ്പെട്ട സഹായദാസിന് തന്റെ എളിമയാർന്ന പ്രവർത്തനത്തിനും എല്ലാ കാലവും കെഎം മാണി സാറിനോടൊപ്പം പ്രവർത്തിച്ചതിന്റെ അംഗീകാരം കൂടിയാണിത്.
രാഷ്ട്രീയ പ്രവർത്തനം എന്നത് സഹായദാസ് നാടാർക്ക് പിതാവിൽ നിന്നും പിന്തുടർച്ച പോലെ കിട്ടിയ ഒന്നാണ്. മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദധാരിയായ സഹായ ദാസ് അധ്യാപകൻ എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.

വിവിധങ്ങളായ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം.
അദ്ദേഹത്തിന്റെ പൊതു പ്രവർത്തനത്തിന്റെ നാൾവഴികളിലൂടെ…

തിരുവനന്തപുരം.ജില്ലയിൽ കാട്ടാക്കട ,കട്ടയ്ക്കോട് എന്ന സ്ഥലത്ത് ജസ്റ്റസിന്റെയും അനത്താസിയുടെയും മകനായി 6/5/1961-ൽ ജനിച്ചു .പിതാവ് കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു 1975 ൽ കെ.എസ്.സി യിൽ അംഗമായി പൊതുപ്രവർത്തനമാരംഭിച്ചു.

കേരളത്തിലെ സംഗീത കോളേജ് യൂണിയനുകളുടെ ചെയർമാനായി പ്രവർത്തിച്ചു.കെ.എസ്.സി.എം സംസ്ഥാന സർഗ്ഗവേദി കൺവീനർ, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു.
പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
.മലയാളസാഹിത്യത്തിൽ ബിരുദാനന്തര ബിരുദം.
നാല് പുസ്തകങ്ങളുടെ രചയിതാവ്. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും സ്റ്റിയറിംഗ് കമ്മറ്റി രൂപീകൃതമായത് തൊട്ട് അതിൽ അംഗമായും പ്രവർത്തിച്ചു വരികയായിരുന്നു.

2019 ജൂൺ 25 മുതൽ പാർട്ടി ജില്ലാ പ്രസിഡന്റാണ്. ഭാര്യ ഫിലോജ.റ്റി.കെ. അധ്യാപികയാണ്. മകൻ ചിത്തു എസ്സ് cusat – ൽ B.Tech വിദ്യാർഥിയുംമകൾ ചിൽസി NUALS ൽ നിയമ വിദ്യാർത്ഥിനിയുമാണ്
-കേരള ലാറ്റിൻ കാത്തലിക് അസ്സോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായും കെ.ആർ.എൽ സി.സി. ഭാരവാഹിയായുംകേരള കാത്തലിക് കൗൺസിൽ വൈസ് പ്രസിഡൻറായും പ്രവർത്തിച്ചിരുന്നു

തപാൽ മേൽവിലാസം.
സഹായദാസ് നാടാർ.
Tc 94/2242(1)
നെഹ്റു യുവകേന്ദ്ര ഓഫീസിന് സമീപം
തറപദം ലെയിൻ. കുന്നുകുഴി
വഞ്ചിയൂർ.പി.ഒ തിരുവനന്തപുരം.9656361721

#KMMani #KeralaCongressM
#JoseKMani #ThomasChazhikadan
#RoshyAugustine #DrNJayaraj
#SahayadasJustus
#Thiruvananthapuram

By admin