പഴയ മലബാർ രാജ്യത്തിലെ സാമൂതിരി ദേശത്ത് പാശ്ചാത്യ നാടിൻറെ കപ്പിത്താൻ വാസ്കോഡഗാമ യുടെ പാദസ്പർശം കൊണ്ട് ചരിത്രമുറങ്ങുന്ന കോഴിക്കോടൻ മണ്ണിൽ .
ഓർക്കുമ്പോൾ തന്നെ മനസ്സിലും നാവിലും മധുരമൂറുന്ന.ഒരുകാലത്ത് മലയാളത്തിൻറെ സുഗന്ധ വ്യഞ്ജന വാണിജ്യ നഗരമായി പുകൾപെറ്റ കോഴിക്കോട് .
പേരാമ്പ്രയും തിരുവമ്പാടിയുമടങ്ങുന്ന മലയോരമേഖലകളിൽ കേരള കോൺഗ്രസ് പ്രസ്ഥാനത്തിൻറെ ദീപശിഖയേന്തുവാൻ
കേരള വിദ്യാർത്ഥി യൂണിയന്റെ നീല പതാകവാഹകനായി പന്ത്രണ്ടാം വയസ്സിൽ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച പ്രിയപ്പെട്ട .

വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെ കേരള കോൺഗ്രസ് എം പ്രസ്ഥാനത്തിന്റെ കോഴിക്കോട് ജില്ലയുടെ അമരക്കാരനായി മാറിയ ടി.എം.ജോസഫിന്റെ പ്രവർത്തന വീഥിയിലൂടെ…
തിരുവമ്പാടി എസ്എൻ എച്ച് എസിൽ പഠിക്കുന്ന കാലഘട്ടത്തിൽ കെഎസ് യുവിന്റെ മെമ്പർഷിപ്പ് എടുത്ത് രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ഒമ്പതാം സ്റ്റാൻഡേർഡിൽ പഠിക്കുമ്പോൾ സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. പത്താംതരം എത്തിയപ്പോൾ കെ.എസ് യു താമരശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റായി. ദേവഗിരി സെൻറ് ജോസഫ് കോളേജിൽ വിദ്യാർഥിയായിരിക്കെ കോഴിക്കോട് താലൂക്ക് പ്രസിഡന്റ്, തുടർന്ന് കെ എസ് യു ജില്ലാ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി. 1985-86 കാലഘട്ടത്തിൽ തിരുവമ്പാടി ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ കെ എം മാണി സാർ വൈദ്യുതി മന്ത്രിയായ സമയത്ത് ആവിഷ്കരിച്ച വെളിച്ച വിപ്ലവം പദ്ധതിയുടെ സന്ദേശവാഹകനായി പ്രവർത്തിച്ചു.
മലയോര മേഖലകളായ ചക്കനാരി, തമ്പലമണ്ണ്, മുറമ്പാത്തി,പൂളപ്പാറ,തോട്ട്മൂഴി അത്തിപ്പാറ, ഇരുമ്പകം, എന്നീ സ്ഥലങ്ങളിൽ എല്ലാം ജനകീയ സമിതികൾ രൂപീകരിച്ച് വൈദ്യുതി എത്തിക്കുവാൻ പരിശ്രമിച്ചു. ഇതിലെല്ലാം അസഹിഷ്ണുതയുള്ള ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പാർട്ടിയിൽ ഉണ്ടായിരുന്നു. അവർ വെളിച്ച വിപ്ളവത്തെ പരാജയപ്പെടുത്താനും ടിഎം ജോസഫിനെ ഒറ്റപ്പെടുത്താനും പരിശ്രമിച്ചിരുന്നു.
ക്രമേണ പാർട്ടി നേതൃത്വവുമായി ആശയപരമായി അകന്ന ടി എം ജോസഫ് കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജിവെച്ചു.
വെളിച്ച വിപ്ലവത്തിൻറെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനത്തിനെത്തിയ കെഎം മാണിസാർ തിരുവമ്പാടിയിലും പുന്നക്കലും എത്തിയപ്പോൾ തികച്ചും യാദൃശ്ചികമെന്നോണം തോണിപ്പാറ വീട്ടിലും എത്തി. പല കാര്യങ്ങളും അദ്ദേഹവുമായി സംസാരിച്ചപ്പോൾ തോണിപ്പാറയിലെ രാഷ്ട്രീയക്കാരനെ കണ്ടറിഞ്ഞ മാണിസാർ രാഷ്ട്രീയ പ്രവർത്തനത്തിൽ തിരികെ വരണമെന്നും തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് യുവാവായ ടി എം നെ ക്ഷണിക്കുകയും ചെയ്തു.
അത് ടി എം ജോസഫിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. മാണി സാറിൻറെ പ്രവർത്തനശൈലിയിലും അണികളോടുള്ള അദ്ദേഹത്തിൻറെ ആത്മ ബന്ധത്തെക്കുറിച്ചും നേരത്തെതന്നെ കേട്ടറിവുള്ള തോണിപ്പാറ കെ എസ് സി യുടെ തിരുവമ്പാടി നിയോജകമണ്ഡലം സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു. തുടർന്ന് ജില്ലാ കമ്മിറ്റിഅംഗം. ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡൻറ്, സംസ്ഥാന ജനറൽസെക്രട്ടറി, ഇടുക്കിയുടെ പ്രിയപ്പെട്ട എംഎൽഎ റോഷി അഗസ്റ്റിൻ കെ എസ് സിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നപ്പോൾ ജനറൽ സെക്രട്ടറി എന്ന നിലയിൽ സംസ്ഥാനത്തൊട്ടാകെ നടത്തിയ വിവിധ സമര പരിപാടികളിൽ പങ്കെടുക്കുകയും അദ്ദേഹത്തോടൊപ്പം കേരള യാത്രയിൽ മുഴുവൻ സമയവും പങ്കെടുത്തു.
വിവാഹത്തെ തുടർന്ന് കെഎസ് സിയുടെ ഭാരവാഹിത്വം ഒഴിവായി. തുടർന്ന് തിരുവമ്പാടി മണ്ഡലം പാർട്ടി ജനറൽ സെക്രട്ടറിയും യൂത്ത് ഫ്രണ്ടിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തു.മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ പാർട്ടി തിരഞ്ഞെടുപ്പ് നടന്നപ്പോൾ തിരുവമ്പാടി മണ്ഡലം പ്രസിഡൻറ് ആയി തെരഞ്ഞെടുത്തു. തുടർന്ന് കേരള കോൺഗ്രസ് പാർട്ടിയുടെ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി, ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറി, പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി, പാർട്ടി ജില്ലാ പ്രസിഡൻറ് ആവുന്നത് വരെ ഈ സ്ഥാനത്ത് തുടർന്നു. ഇതിനിടെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലേക്ക് ആനക്കാംപൊയിൽ ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചു.
2017 നവംബർ അഞ്ചാം തീയതി കേരള കോൺഗ്രസിന്റെ കോഴിക്കോട് ജില്ലാ പ്രസിഡണ്ടായി.
കോഴിക്കോട് താലൂക്ക് സഭാംഗം, ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി അംഗം, കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജ് വികസന സമിതി അംഗം, ജില്ലാ ലോട്ടറി ഓഫീസ് വികസന സമിതി അംഗം,വെസ്റ്റേൺ സോൺ അഗ്രിക്കൾച്ചറൽ ഡെവലപ്മെൻറ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ, യുഡിഎഫ് തിരുവമ്പാടി നിയോജകമണ്ഡലം ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
ഭാര്യ ബിന്ദു ജോസഫ്,
മക്കൾ അനന്യ ജോസഫ് ( എം എസ് സി സൈക്കോളജി രണ്ടാംവർഷ വിദ്യാർഥിനി) അനുകൂൽ ജോസഫ് ( ബികോം രണ്ടാംവർഷ വിദ്യാർഥി) അനേക് ജോസഫ്(+1 വിദ്യാർത്ഥി)

തപാൽ മേൽവിലാസം.
ടി.എം ജോസഫ്.
തോണിപ്പാറ.
തിരുവമ്പാടി.
പിൻ.673580
9447886050
#KMMani #KeralaCongressM
#JoseKMani #ThomasChazhikadan
#RoshyAugustine #DrNJayaraj
#TMJoseph
#Kozhikode

By admin