കേരള കോൺഗ്രസ് എം പാർട്ടിയുടെ ശാക്തിക മേഖലയാണ് ഇടുക്കി. കേരള കോൺഗ്രസ് പാർട്ടിയുടെ രൂപീ കരണത്തിന് വഴിതെളിച്ച ശ്രദ്ധേയമായ കർഷക മുന്നേറ്റങ്ങളുടെ നെടുംങ്കോട്ട .

പട്ടയവും കുടിയിറക്കും ഗാഡ്ഗിലും കസ്തൂരി രംഗനും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ നെഞ്ചിൽ തീ കോരിയിട്ട അനാവശ്യ വിവാദങ്ങളും ഏറ്റവും ഒടുവിലായി കെട്ടിട നിർമ്മാണ നിയന്ത്രണ ചട്ടവുമടക്കം മലയോര ജില്ലയെ കരിനിയമങ്ങളുടെ ചങ്ങലകെട്ട് കൊണ്ട് ബന്ധിക്കാൻ നോക്കിയപ്പോളെല്ലാം ഇടുക്കിക്കാരന് വേണ്ടി ശബ്ദമുയർത്തിയത് കേരള കോൺഗ്രസ് എം പാർട്ടിയായിരുന്നു.

അ സമര മുഖങ്ങളിൽ സൗമ്യ സാന്നിധ്യമായി വാക്കുകളാലഗ്നി ജ്വലിപ്പിച്ച് വീറോടെ നിന്ന ജനകീയനേതാവ് യുവജന രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ കേരള കോൺഗ്രസ് എമ്മിലെ യുവജന നേതാവായി കടന്നുവന്ന് ഇടുക്കിയിലെമ്പാടും വാഹന പ്രചരണ ജാഥ നയിച്ച് ഭരണ വർഗ്ഗത്തിന്റെ ദുഷ്ചെയ്തികൾക്കെതിരെ കളക്ടറേറ്റ് മാർച്ച് നടത്തി പോലീസ് മർദ്ദനം ഏറ്റുവാങ്ങിയ ഇടുക്കി കാരുടെ പാലത്തിനാൻ. നെടുങ്കണ്ടത്തിന്റെ ജോസേട്ടൻ. സമരപോരാട്ടങ്ങളിൽ നിന്നും കരുത്താർജ്ജിച്ച ഇടുക്കിയുടെ ആ കരുത്തുറ്റ ക്ഷുഭിതയൗവ്വനമാണിന്ന് കേരള കോൺഗ്രസ് എം പാർട്ടിയുടെ ജില്ലായുടെ അമരക്കാരൻ..

അദ്ദേഹത്തിൻറെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ നാൾവഴികളിലൂടെ..

കേരള കോൺഗ്രസ് എം പാർട്ടിയുടെ യുവജന സംഘടനയായ കേരള യൂത്ത്ഫ്രണ്ട് എം ലൂടെയാണ് പ്രിയപ്പെട്ട ജോസ് പാലത്തിനാൽ രാഷ്ട്രീയ പ്രവേശനം നടത്തിയത്. യൂത്ത് ഫ്രണ്ട് നെടുങ്കണ്ടം മണ്ഡലം പ്രസിഡൻറ്, ഉടുമ്പൻചോല നിയോജകമണ്ഡലം പ്രസിഡൻറ്, ഇടുക്കി ജില്ലയുടെ പ്രസിഡൻറ്, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി, കേരള കോൺഗ്രസ് എം ഉടുമ്പൻചോല നിയോജകമണ്ഡലം പ്രസിഡൻറ് ,കേരള കോൺഗ്രസ് സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റിയംഗം. 20 വർഷത്തോളം യുഡിഎഫ് ഉടുമ്പൻചോല നിയോജകമണ്ഡലം ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

ആറ് പാർലമെൻറ് തിരഞ്ഞെടുപ്പിലും അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലും നിയോജക മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായിരുന്നു.
യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ആയിരിക്കെ ഇടുക്കി ജില്ലയോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയ്ക്കെതിരെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 1989 സെപ്റ്റംബർ 15 ന് നടത്തിയ ഇടുക്കി കളക്ടറേറ്റ് മാർച്ചും. മാർച്ചിന് നേരെ ഉണ്ടായ പോലീസ് ലാത്തിച്ചാർജും അന്നത്തെ യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന അന്തരിച്ച ബാബു ചാഴികാടൻ ഉൾപ്പെടെ ഇരുന്നൂറോളം പേർക്ക് ക്രൂര മർദനമേറ്റ സംഭവവും യൂത്ത് ഫ്രണ്ടിൻറെ ആ കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ സമരമുഖങ്ങളിൽ ഒന്നായിരുന്നു.

ഇടുക്കി ജില്ലയിലെ പട്ടയ പ്രശ്നത്തിലും നാണ്യവിളകളുടെ വിലയിടിവിനെതിരായും സി എച്ച് ആർ പ്രശ്നത്തിലും ശ്രദ്ധേയമായ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി.

മാധവ് ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരെ ആദ്യമായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.
ഇടുക്കി ജില്ലയിൽ സർവകക്ഷി സംയുക്ത സമിതി രൂപീകരിച്ചു. അതിന്റെ ജനറൽ കൺവീനർ ആയി പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ
2012ഡിസംബർ 22ന് ജില്ലയിലെ മുഴുവൻ എംഎൽഎമാരെയും ത്രിതല പഞ്ചായത്ത് പ്രസിഡൻറ് മാരെയും മെമ്പർമാരെയും രാഷ്ട്രീയ നേതാക്കളെയും സംഘടിപ്പിച്ച് തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയ ഏകദിന ഉപവാസം ജില്ലയുടെ ചരിത്രത്തിലെ ഈ വിഷയത്തിൽ ആദ്യത്തെ സംഭവമായിരുന്നു .

ജില്ലയിലെ പ്രമുഖ കർഷക സഹകരണ സ്ഥാപനമായ മലനാട് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻറ് ആയി 2001 മുതൽ പ്രവർത്തിക്കുന്നു.
ഭാര്യ ഷേർലി ജോസ് നെടുങ്കണ്ടം സെൻറ് സെബാസ്റ്റ്യൻ സ്കൂൾ അധ്യാപിക.
മകൻ ഡോണി ജോസ് ഡിഗ്രി വിദ്യാർഥിയാണ്. മകൾ ഹന്നാ മറിയം ജോസ് മൂന്നാം ക്ലാസ് വിദ്യാർഥിനി, ഇപ്പോൾ ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ നെടുങ്കണ്ടത്ത് സ്ഥിരതാമസം.

തപാൽ വിലാസം
ജോസ് പാലത്തിനാൽ.
നെടുങ്കണ്ടം പി.ഒ
നെടുങ്കണ്ടം.
9447143354
#KMMani #KeralaCongressM
#JoseKMani #ThomasChazhikadan
#RoshyAugustine #DrNJayaraj
#JosePalathinal #Idukki

By admin