സ്പ്രിംഗളര്‍ കരാര്‍ സംബന്ധിച്ച് പരാതിയുള്ളവര്‍ കോടതിയെ സമീപിക്കട്ടെ എന്ന് നിയമവകുപ്പ് മന്ത്രി എ.കെ ബാലന്റെ വാദം ബാലിശമാണ്. എല്ലാ കരാറുകളും നിയമവകുപ്പ് അറിയേണ്ടതില്ല എന്ന മന്ത്രിയുടെ വാദം കഴമ്പില്ലാത്തതാണ്. ഒരു അന്താരാഷ്ട്ര കമ്പനിയുമായി കരാര്‍ ഉണ്ടാക്കുമ്പോള്‍ പാലിക്കേണ്ട നിയമപരമായ നടപടി ക്രമങ്ങളൊനന്നും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല എന്നാണ് ഐ.ടി സെക്രട്ടറിയുടെ വിശദീകരണത്തില്‍ നിന്നും വ്യക്തമാകുന്നത്. നയപരമായ ഒരു വിഷയത്തില്‍ സ്വയം വിവേചനാധികാരം ഉപയോഗിച്ചു എന്ന വാദം ഉയര്‍ത്തിയ ഐ.ടി സെക്രട്ടറിയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണം.ലക്ഷകണക്കായ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ സ്പ്രിംഗളര്‍ മറിച്ചു വില്‍ക്കുമെന്ന ആശങ്കയാണ് ജനങ്ങള്‍ക്കുള്ളത്. കേരളത്തിന്റെ ഇത്രയും കാലത്തെ ആരോഗ്യരംഗത്തെ നേട്ടങ്ങളുടെ ക്രഡിറ്റ് ഒരു അമേരിക്കന്‍ കമ്പനി അവകാശപ്പെടുകയും അവരുടെ കച്ചവട താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുകയും ചെയ്യും എന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തിയിട്ടുള്ളത്. ഇക്കാര്യത്തില്‍ നിക്ഷ്പക്ഷ അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുത പുറത്തുക്കൊണ്ടുവരണം.

കെ.എം ഷാജി എം.എല്‍.എക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അനുമതി നല്‍കിയ സ്പീക്കറുടെ നടപടി പിന്‍വലിക്കണം. ഇത്തരമൊരു അനുമതി നല്‍കാന്‍ സ്പീക്കര്‍ക്ക് നിയമപരമായ അധികാരമില്ല. ഭരണകൂടത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്ന പൊതുപ്രവര്‍ത്തകര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്ന സര്‍ക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ല.

#cyberattack #datasecurity #covid19 #keralasprinklrscam

By admin