.
———————–
ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിലെ മൺ തിട്ടകൾ നീക്കാതെയും വേമ്പനാട്ട്‌ കായലടക്കമുള്ള കുട്ടനാടൻ ജലാശയങ്ങളിൽ എക്കൽ നീക്കി ആഴം കൂട്ടുന്നതടക്കമുള്ള യാതൊരു മുന്നൊരുക്കങ്ങളും നടത്താതെയും കനത്ത കാലവർഷം നേരിടാനൊരുങ്ങുന്ന സംസ്ഥാന ഭരണകൂടം ഒരിക്കൽ കൂടി മഹാപ്രളയം ആവർത്തിക്കാനൊരുങ്ങുകയാണെന്ന് ജോസ്‌ കെ.മാണി എം.പി.ആരോപിച്ചു. ആലപ്പുഴ,കോട്ടയം,പത്തനംതിട്ട ജില്ലകളിലുൾപ്പെടുന്ന വിശാല കുട്ടനാടിനെ വെള്ളപ്പൊക്കക്കെടുതിയിൽ നിന്നും രക്ഷിക്കുകയെന്നാവശ്യമുന്നയിച്ച്‌ ആലപ്പുഴ ഇറിഗേഷൻ എക്സിക്യൂട്ടീവ്‌ എഞ്ചിനീയറുടെ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച കേരളാ കോൺഗ്രസ്‌ (എം) ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തണ്ണീർമുക്കം സ്പിൽവേയുടെ ലീഡിംഗ്‌ ചാനൽ ആഴം കൂട്ടി നീരൊഴുക്ക്‌ വർദ്ധിപ്പിക്കുക,എ.സി.കനാൽ തുറക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ച്‌ നടത്തിയ ധർണ്ണയിൽ തോമസ്‌ ചാഴികാടൻ എം.പി.മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ്‌ വി.സി.ഫ്രാൻസീസ്‌ അദ്ധ്യക്ഷത വഹിച്ചു. ചേർത്തല മുനിസിപ്പൽ ചെയർമാനും ഉന്നതാധികാരസമിതി അംഗവുമായ വി.ടി.ജോസഫ്‌,സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ്‌ തോമസ്‌ അരികുപുറം , സംസ്ഥാന സ്റ്റിയറിംഗ്‌ കമ്മിറ്റിയംഗം ജന്നിംഗ്സ്‌ ജേക്കബ്‌ എന്നിവർ ധർണ്ണയിൽ പങ്കെടുത്തു.ജില്ലാ സെക്രട്ടറിമാരായ പ്രൊഫ.ഷാജോ കണ്ടക്കുടി,തോമസ്‌ കളരിക്കൻ, ടി.പി.ജോൺ താമരവേലി,അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റെ നസീർ സലാം,അഡ്വ.പ്രദീപ്‌ കൂട്ടാല, ബിന്ദു തോമസ്‌, സി.കുര്യൻ എന്നിവർ ധർണ്ണയ്ക്ക്‌ അഭിവാദ്യങ്ങൾ അർപ്പിച്ചു.
#KeralaCongressM
#JoseKMani
#Kuttanadu

By admin