Category

കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ധർണ്ണ ഇന്ന്.

o

നാലുശതമാനം സ്വർണ്ണ പണയ കാർഷിക വായ്പ പുനസ്ഥാപിക്കുക,
റബ്ബർ വില സ്ഥിരത പദ്ധതിയിലെ കുടിശ്ശിക തീർപ്പാക്കുക
കർഷകൻറെ അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകൾ എഴുതിത്തള്ളുക കർഷകർക്ക് പ്രതിമാസം 10000 രൂപ പെൻഷൻ അനുവദിക്കുക
തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ തോമസ് ചാഴികാടൻഎംപിയും എംഎൽഎമാരായ റോഷി അഗസ്റ്റിൻ,ഡോ.എൻ ജയരാജ് എന്നിവർ ഇന്ന് രാവിലെ സെക്രട്ടറിയേറ്റ് ധർണ സംഘടിപ്പിക്കുന്നു. ഈ വരുന്ന ബുധനാഴ്ച എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് പാർട്ടി ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിക്കുന്നതും, വെള്ളിയാഴ്ച എല്ലാ നിയോജകമണ്ഡലം കേന്ദ്രങ്ങളിലും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിക്കുന്നതാണ്
#KeralaCongressM
#സെക്രട്ടേറിയറ്റ്ധർണ്ണ
#JoseKMani